അധിക ബാഗുകൾക്ക് അധിക ചാർജ് ഈടാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ.

അധിക ബാഗുകൾക്ക് അധിക ചാർജ് ഈടാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ബാഗുകളുടെ ഭാരം അനുവദനീയമായ അളവിൽ കൂടിയാൽ അധികം വരുന്ന ഓരോ കിലോഗ്രാമിനും 30 രൂപ വീതം ഈടാക്കും.

പുതിയ തീരുമാനം പ്രകാരം സി ഫസ്റ്റ് ക്ലാസിൽ 70 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. എസി 2 ടയർ ആണെങ്കിൽ 50 കിലോഗ്രാമും 3ടയർ ആണെങ്കിൽ 40 കിലോഗ്രാമും സൗജന്യമായി കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസിൽ സൗജന്യമായി 40 കിലോഗ്രാം തൂക്കം വരുന്ന ബാഗേജ് കൈയിൽ കരുതാം. സെക്ൻഡ് ക്ലാസിലാണെങ്കിൽ കൈയിലുള്ള ബാഗേജുകളുടെ ഭാരം 35 കിലോഗ്രാമിൽ കവിയരുത്.ട്രെയിൻ ടിക്കറ്റിനൊപ്പം തന്നെ ലഗേജും ബുക്ക് ചെയ്യാം. ബുക്ക് ചെയ്തതിലും അധികം ലഗേജ് കൈവശം ഉണ്ടെങ്കിൽ ആറിരട്ടി തുക വരെ പിഴയായി നൽകേണ്ടി വരും.