അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വഖ്ഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസിന്റെ പരിധിയിലുള്ള വിവിധ വഖ്ഫുകളില്‍ വഖ്ഫ് നിയമ പ്രകാരം ഇന്ററിംമുതവല്ലിമാരെയും, എക്സിക്യൂട്ടീവ് ഓഫീസര്‍മാരെയും നിയമിക്കുന്നു. മുസ്ലിം സമുദായത്തില്‍പെട്ട 60 വയസ്സില്‍ താഴെ പ്രായമുള്ള ബിരുദധാരികളായ പുരുഷന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വഖ്ഫ് ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും റിട്ടയര്‍ ചെയ്ത ബിരുദധാരികളായവര്ക്കും അപേക്ഷിക്കാം. നിയമിക്കപ്പെടുന്ന വഖ്ഫ് സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ചായിരിക്കും പ്രതിഫലം. വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ച് മണിക്കകം ഡിവിഷണല്‍ ഓഫീസര്‍, കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ്, ഡിവിഷണല്‍ ഓഫീസ്, ജില്ലാ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ റോഡ്, താണ, കണ്ണൂര്‍-670012 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍:0497 2707037.