അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ കൂത്തുപറമ്പ്, തളിപ്പറമ്പ് മുൻസിഫ് കോർട്ട് സെന്ററുകളിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്കിനെ നിയമിക്കുന്നതിനായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ, ജനനതീയതി തെളിയിക്കുന്ന രേഖ, എൻ റോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ജനുവരി 16ന് വൈകിട്ട് അഞ്ച് മണിക്കകം കലക്ടറേറ്റിലെ സീക്രട്ട് സെക്ഷനിൽ നേരിട്ട് സമർപ്പിക്കണം. ഫോൺ: 0497 2700645.