അവസാന മൂന്നുദിവസങ്ങളിൽ പനിയില്ലെങ്കിൽ പരിശോധനകൂടാതെ ക്വാറന്റീൻ അവസാനിപ്പിക്കാം
ന്യൂഡൽഹി:കോവിഡ് പോസീറ്റിവായി വീട്ടിൽ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസങ്ങളിൽ പനിയില്ലെങ്കിൽ പരിശോധനകൂടാതെ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം.
സമ്പർക്കപ്പട്ടികയിൽപ്പെടുന്നവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീൻമാത്രം മതിയാകുമെന്നും വീട്ടിലെ സമ്പർക്കവിലക്ക് സംബന്ധിച്ച പുതിയ മാർഗരേഖ വ്യക്തമാക്കുന്നു