അസമിൽ ആയിരം ഡോസ് വാക്സിനുകൾ നശിച്ച നിലയില്‍
അസമിൽ ആയിരം ഡോസ് വാക്സിനുകൾ നശിച്ച നിലയില്‍ . അസമിലെ സിൽച്ചർ മെഡിക്കൽ കോേളജ് ആൻഡ് ഹോസ്പിറ്റലിന്റെ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന കോവിഷീൽഡിന്റെ ഡോസുകളാണ് തണുത്തുറഞ്ഞ നിലയിലായത്.
വാക്സിനുകൾ പൂർണമായും ഉപയോഗശൂന്യമായോ എന്നത് ഇപ്പോൾ പറയാനാകില്ലെന്നും ലബോറട്ടറി പരിശോധയ്ക്ക് ശേഷം അതിൽ വ്യക്തത വരുത്തുമെന്നും ഗുവാഹത്തിയിലെ ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
എന്തുകൊണ്ട് ഇത്രയും ഡോസ് കോവിഡ് വാക്സിനുകൾ ശരിയായി അധികൃതർ സംഭരിച്ചില്ല എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കാച്ചാർ ഡെപ്യൂട്ടി കമ്മിഷനർ കീർത്തി ജല്ലിയും ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ എസ് ലക്ഷ്മണനും പറഞ്ഞു.
രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസിൽ വരെ സംഭരിക്കേണ്ട വാക്സിനാണ് കോവിഷീൽഡ്. ഐസ് ലൈൻഡ് റെഫ്രിജറേറ്ററുകളിലാണ് ഇവ സാധാരണയായി സംഭരിക്കുന്നത്.
എവിടെയാണ് പിഴവ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമന്ന് അധികൃതരും പറഞ്ഞു. ആശുപത്രിയുലേക്ക് പോകും വഴിയാകാം വാക്സിനുകൾ മരവിച്ചതെന്നാണ് പ്രാഥമിക നിഗമനം