ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധന ഇനി എളുപ്പം
ദില്ലി: ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ ആധാർ കാർഡിന്റെ റെഗുലേറ്ററി ബോഡിയായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒരു പുതിയ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ചു. ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് (IVR) ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ സേവനം സൗജന്യമായിരിക്കും.
ഐവിആർ സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ഉപഭോക്താക്കൾക്ക് ‘1947’ എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിക്കണം. ഉപഭോക്താക്കൾക്ക് ആധാർ എൻറോൾമെന്റ് അല്ലെങ്കിൽ അപ്ഡേറ്റ് സ്റ്റാറ്റസ്, പിവിസി കാർഡ് സ്റ്റാറ്റസ് അല്ലെങ്കിൽ എസ്എംഎസ് വഴി വിവരങ്ങൾ ലഭിക്കുന്നതിന് 1947 എന്ന യുഐഡിഎഐ ടോൾ ഫ്രീ നമ്പറിൽ വിളിക്കാം എന്ന് യുഐഡിഎഐ ട്വീറ്റ് ചെയ്തു.
ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ടെന്ന് അറിയിച്ച് യുഐഡിഎഐ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
എങ്ങനെ പരാതി നല്‍കാം?
സ്റ്റെപ് 1: https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
സ്റ്റെപ് 2: ‘File a Complaint’ എന്നതില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3: പേര്, ഫോണ്‍ നമ്പര്‍, സംസ്ഥാനം തുടങ്ങിയ വിവരങ്ങള്‍ നല്‍കുക
സ്റ്റെപ് 4: ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും ‘Type of Complaint’ തെരഞ്ഞെടുക്കുക
ആധാര്‍ ലൈറ്റര്‍/ പിവിസി സ്റ്റാറ്റസ്
ഓഥന്റിക്കേഷനിലെ തടസം
അഗംത്വം എടുക്കുന്നതിലെ പ്രശ്നം
ഓപറേറ്റര്‍/ എന്റോള്‍മെന്റ് ഏജന്‍സി
പോര്‍ട്ടല്‍/ അപേക്ഷയിലെ പ്രശ്നം
അപ്ഡേറ്റ് ചെയ്യാനുള്ള തടസം
സ്റ്റെപ് 5: പരാതിയുടെ സ്വഭാവമനുസരിച്ച്, ‘Category Type’ തെരഞ്ഞെടുക്കുക
സ്റ്റെപ് 6: കാപ്ച്ച കോഡ് നല്‍കുക, Next-ല്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് Submit നല്‍കുക
(അപ്പോള്‍ ലഭിക്കുന്ന കംപ്ലെയിന്റ് നമ്പര്‍ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കായി കുറിച്ചു വെയ്ക്കുക)