ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഘണ്ഡിലേക്ക്

ന്യൂഡൽഹി:ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഘണ്ഡിലേക്ക്. മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് സ്ഥിതി​ഗതികൾ വിലയിരുത്താനാണ് അമിത് ഷാ പ്രദേശത്ത് എത്തുന്നത്. ഉത്തരാഖണ്ഡിൽ എല്ലാ സഹകരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാഗ്ദനം ചെയ്തു.

അതേസമയം, ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. പത്ത് പേർ മരിച്ചുവെന്നാണ് സംശയിക്കപ്പെടുന്നത്. 150 ഓളം പേരാണ് അപകടത്തിൽപ്പെട്ടത്. 75ൽ അധികം ആളുകളെ കാണാനില്ലെന്നാണ് റിപ്പോർട്ട്.