ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്ക്ക് അനുമതി; ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ സമരം
തിരുവനന്തപുരം: ആയുർവേദ ഡോക്ടർമാർക്ക് വിവിധ ശസ്ത്രക്രിയകൾ ചെയ്യാൻ അനുമതിനൽകുന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് സർക്കാർ-സ്വകാര്യ മേഖലയിലെ അലോപ്പതി ഡോക്ടർമാർ ഒ.പി. ബഹിഷ്കരണസമരം നടത്തും.
അടിയന്തരശസ്ത്രക്രിയകൾ, ലേബർ റൂം, ഇൻപേഷ്യന്റ് കെയർ, ഐ.സി.യു. കെയർ എന്നിവയിൽ ഡോക്ടർമാരുടെ സേവനമുണ്ടാകും.രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നടത്തുന്ന സമരത്തിൽനിന്ന് അത്യാഹിതവിഭാഗത്തെയും കോവിഡ് ചികിത്സയെയും ഒഴിവാക്കിയിട്ടുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനംചെയ്ത സമരത്തിൽ ഡോക്ടർമാരുടെ സംഘടനകളായ കെ.ജി.എം.സി.ടി.എ., കെ.ജി.എം.ഒ. എ., കെ.ജി.എസ്.ഡി.എ., കെ. ജി.ഐ.എം.ഒ.എ., കെ.പി.എം.സി.ടി.എ. തുടുങ്ങിയ സംഘടനകൾ പങ്കുചേരും.