ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
ആറ്റിങ്ങൽ:തിരുവനന്തപുരം ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്, ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ രണ്ട് ആണ്മക്കളും വിദേശത്താണ്. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവര്‍ക്ക ഇല്ലായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം.