ഇടുക്കി ഡാം തുറന്നു.
ചെറുതോണി:ഇടുക്കി ഡാം തുറന്നു. മൂന്നു സൈറൺ മുഴങ്ങിയ ശേഷമാണ് മൂന്ന് ഷട്ടറുകൾ തുറക്കുന്നത്. ആദ്യം തുറന്നത് മൂന്നാമത്തെ ഷട്ടർ ആണ്. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം ചെറുതോണി പുഴയിലേക്ക് ഒഴുക്കുന്നു. ഇടുക്കിയിലെ വെള്ളം ആലുവ കാലടി മേഖലയിൽ എത്തുക നാലുമണിയോടെയാണ്
2403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമിൽ ചൊവ്വാഴ്ച രാവിലെ 2397.86 അടിയിൽ ജലനിരപ്പ് എത്തിയതോടെ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. നിലവിൽ 2398.04 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2398.02 അടി പരമാവധി സംഭരിക്കാൻ അനുമതിയുണ്ടെങ്കിലും ആ അളവിൽ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തണമെങ്കിൽ ചുവപ്പ് ജാഗ്രത കഴിഞ്ഞാൽ ഷട്ടറുകൾ തുറക്കണമെന്നാണ്