ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,96,427 പുതിയ കോവിഡ് കേസുകൾ.

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,96,427 പുതിയ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,511 പേർ കോവിഡ് ബാധിച്ച് മരിച്ചു.

രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874 ആണ്. 3,07,231 പേർ രോഗബാധിതരായി മരിച്ചു. നിലവിൽ 25,86,782 സജീവകേസുകളാണ് ഇന്ത്യയിലുളളത്.

രാജ്യത്തെ പുതിയ കേസുകളിൽ പകുതിയിലധികവും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ രണ്ടുമാസങ്ങളിലാണ്. ഏപ്രിൽ-മെയ് മാസങ്ങളിലായി 1,47,99,539 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇക്കാലയളവിൽ 43.6 ലക്ഷം കോവിഡ് രോഗികൾ രോഗമുക്തിനേടി.

ഇതുവരെ 19,85,38,999 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുളളത്.