ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനസർവീസുകൾക്കും ഹോങ്കോങ് വിലക്കേർപ്പെടുത്തി
ചൊവ്വാഴ്ച മുതൽ മേയ് മൂന്ന് വരെ ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനസർവീസുകൾക്കും ഹോങ്കോങ് വിലക്കേർപ്പെടുത്തി. പാകിസ്താൻ, ഫിലിപ്പീൻസ് എന്നിവടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും ഹോങ്കോങ് ഈ കാലയളവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്
ഹോങ്കോങിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തുകയും കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ റിപ്പോർട്ട് ഹാജരാക്കുകയും വേണമെന്നാണ് അധികൃതരുടെ നിർദേശം.
വിസ്താര വിമാനങ്ങളിൽ ഈ മാസം എത്തിച്ചേർന്ന അമ്പതോളം യാത്രക്കാർ കോവിഡ് പോസിറ്റീവാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഹോങ്കോങ്ങിന്റെ നടപടി. വിസ്താരയുടെ എല്ലാ സർവീസുകൾക്കും മേയ് രണ്ട് വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്