ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ.
ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യൻ സമയം 12.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിർത്തൽ.
അതിനിടെ, സുമിയിൽ നിന്ന് ഒഴിപ്പിച്ച മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥികളെയും ഇന്ന് പടിഞ്ഞാറൻ യുക്രൈനിലെത്തിക്കും. പോൾട്ടാവയിൽ നിന്ന് ട്രെയിൻ മാർഗം ലിവിവിൽ എത്തിക്കുന്ന 694 വിദ്യാർത്ഥികളെയും യുക്രൈൻ-പോളണ്ട് അതിർത്തിയിലെത്തിക്കാനാണ് ശ്രമം. പോളണ്ടിൽ നിന്ന് പ്രത്യേക വിമാനങ്ങളിൽ വിദ്യാർത്ഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി.