ഇന്ന് ആശുപത്രികൾ സ്തംഭിക്കും; ആറു മുതൽ ആറു വരെ മെഡിക്കൽ സമരം

ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ച മെഡിക്കൽ സമരം വെള്ളിയാഴ്ച 6 മണി മുതൽ 6 മണി വരെ നടക്കും. അത്യാഹിത വിഭാഗവും, അടിയന്തര ശസ്ത്രക്രിയകളും ഒഴികെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും എന്നതിനാൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികളുടെ പ്രവർത്തനം ഏറെക്കുറെ സ്തംഭിക്കും. നാല്പതോളം സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.എം.എ ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ഡോക്ടർമാർ ധർണ നടത്തും.