ഇന്ന് മുതൽ പാൽ ഉത്പ്പന്നങ്ങൾക്ക് വില കൂടും
നിത്യോപയോഗ സാധനങ്ങളുടെ വില ഇന്നുമുതൽ വർധിക്കും. ജി.എസ്.ടി ഏർപ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. മിൽമയുടെ ഉൽപ്പന്നങ്ങൾക്ക് മൂന്ന് രൂപ വരെയാണ് ജി.എസ്.ടി വർധിക്കുന്നത്. ഇന്ന് മുതൽ പാൽ ഉത്പ്പന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചിട്ടുണ്ട്. തൈര്, മോര്, ലസ്സി എന്നിവയ്ക്ക് 5% വർധനയുണ്ടാകും. പാൽ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയതാണ് വിലകൂട്ടാൻ കാരണം.
പായ്ക്ക് ചെയ്ത് ലേബൽ ഒട്ടിച്ച ബ്രാൻഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കറ്റിലുള്ള മോരിനും തൈരിനും ലസ്സിക്കും പുറമെ മാംസം, മീൻ, തേൻ, ശർക്കര, പപ്പടം എന്നിവയ്ക്കെല്ലാം അഞ്ചുശതമാനം നികുതി ഇന്ന്മുതൽ പ്രാബല്യത്തിൽ വരുന്നത്.