ഇരട്ട വോട്ടിൽ ഹൈക്കോടതിയുടെ ഇടപെടൽ.
കൊച്ചി: ഇരട്ട വോട്ടിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ നടപടി തിരഞ്ഞെടുപ്പ് കമ്മിഷൻ എടുക്കണമെന്നും കോടതി നിർദേശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിലാണ് തീരുമാനം.
സംസ്ഥാനത്തെ 131 മണ്ഡലങ്ങളിൽ നാല് ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നും ഇത്തരക്കാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് ഹർജി നൽകിയത്. പ്രശ്നം ചൂണ്ടിക്കാട്ടി പലതവണ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നൽകിയിട്ടും ഉചിതമായ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.