ഇന്ധനവില വർധിച്ചു
കൊച്ചി: രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഇന്ധനവില വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്.
ഇതോടെ കൊച്ചിയിൽ പെട്രോളിന് 91.63 രൂപയും ഡീസലിന് 86.48 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില.