ഉഡുപ്പി – കരിന്തളം 400 കെ.വി ലൈൻ; സർക്കാർ തലത്തിൽ ആലോചന നടത്തി കർഷകർക്ക് അനുകൂല തീരുമാനമെടുക്കും മന്ത്രി കെ കൃഷ്ണൻ കുട്ടി .
കാഞ്ഞങ്ങാട്: ഉഡുപ്പി കരിന്തളം 400 കെവി ലൈൻ നിർമ്മാണത്തിൻ്റെ ഭാഗമായി സർക്കാർ തലത്തിൽ ആലോചിച്ച് കർഷകർക്ക് അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് മന്ത്രി വിളിച്ച് കൂട്ടിയ ആലോചനായോഗത്തിനിടെ യാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.പ്രത്യേക പാക്കേജ് തയ്യാറാക്കി കർഷകർക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് യോഗത്തിൽ സംബന്ധിച്ച എം എൽ എ മാർ ആവശ്യപ്പെട്ടു. .ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സർക്കാർ തലത്തിൽ ആലോചന നടത്തിയ ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.
ഉഡുപ്പി -കരിന്തളം 400 കെ.വി ലൈൻ നിർമ്മാണത്തിൻ്റെ ഭാഗമായി കർഷകർക്ക് ന്യായമായ നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട ‘ എം എൽ എ മാർ കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
നിയമസഭാ കോൺഫറൻസ് ഹാളിർ നടന്ന യോഗത്തിൽ മന്ത്രിക്ക് പുറമെ എം.എൽ.എമാരായ
സണ്ണി ജോസഫ്, ഇ ചന്ദ്രശേഖരൻ ,സജീവ് ജോസഫ് , എൻ എ നെല്ലിക്കുന്ന്, എം രാജഗോപാലൻ, എ കെ എം അഷറഫ് എന്നിവരും,
കെ എസ് ഇ ബി ഡയറക്ടർ മാരായ എസ് ആർ ആനന്ദ്, ഹരി വി ആർ , സുരേഷ് കുമാർ, രൺവീർ സിംങ് , എ എസ് ജോർജ് കുട്ടി, പങ്കെടുത്തു.