ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പങ്കെടുക്കുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
തിരുവനന്തപുരം: ജനിതകമാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതോടെ ജാഗ്രത വര്‍ധിപ്പിച്ച് ആരോഗ്യ വകുപ്പ്. പ്രത്യേക സാഹചര്യത്തില്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പങ്കെടുക്കുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
പരിപാടികള്‍ നടത്തുന്നതിന് മുന്‍പ് ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. കൂടാതെ കണ്ടെയിന്മെന്റ് മേഖലകളില്‍ പരിപാടി പാടില്ലെന്ന് നിര്‍ദ്ദേശിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍, 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ല.