എന്റേത്’ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക അമൃത സുരേഷ്
സംഗീത സംവിധായകന് ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക അമൃത സുരേഷ്.ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ഫേയ്സ്ബുക്കിലൂടെയാണ് പിറന്നാള്‍ ആശംസ അറിയിച്ചത്.
ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത്’ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അമൃതയെ ചേര്‍ത്തു പിടിച്ചിരിക്കുന്ന ഗോപി സുന്ദറിനെയാണ് ഫോട്ടോയില്‍ കാണുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇരുവരുടെയും നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ പിറന്നാള്‍ ആശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനൊപ്പം നിരവധി പേര് വിമര്‍ശിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്.
അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും ഗോപി സുന്ദറിന് ആശംസ നേര്‍ന്നിട്ടുണ്ട്. മാന്ത്രികമായ സംഗീതമുണ്ടാക്കുകയും തന്റെ സഹോദരിയെ ചിരിപ്പിക്കുകയും തന്നെ മൂത്ത മകളായി കാണുകയും ചെയ്യുന്ന സഹോദരനെ തനിക്ക് ലഭിച്ചു എന്നാണ് അഭിരാമി കുറിച്ചത്. അമൃതയ്ക്കും ഗോപി സുന്ദറിനും ഒപ്പമുള്ള ചിത്രവും അഭിരാമി പങ്കുവച്ചിട്ടുണ്ട്