എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു
കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എൻഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. എൻഐഎ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും.നേരത്തെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. അക്രമത്തിൽ തീവ്രവാദ ബന്ധത്തിന്റെ സൂചനകൾ ചൂണ്ടിക്കാട്ടി എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ടും കെെമാറിയിരുന്നു.
തീവ്രവാദ ബന്ധത്തിന്റെ സൂചനകൾ ലഭിച്ച സാഹചര്യത്തിൽ കേസിൽ വിശദ അന്വേഷണം വേണമെന്ന നിലപാടാണ് എൻഐഎ സ്വീകരിച്ചത്. ആക്രമണത്തിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. കൊച്ചി, ബെംഗളൂരു യൂണിറ്റിൽ നിന്നുള്ള എൻഐഎ സംഘമാണ് കണ്ണൂരിലെത്തി അന്വേഷണം നടത്തിയത്. തീ പിടുത്തമുണ്ടായ കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി1, ഡി2 ബോഗികളാണ് എൻഐഎ സംഘം പരിശോധിച്ചത്.