എഴുത്തുകാരി വിമല മേനോന്‍ അന്തരിച്ചു

എഴുത്തുകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ എഴുത്തുകാരിയാണ് വിമലാ മേനോന്‍.

അമ്മു കേട്ട ആനക്കഥകള്‍, മന്ദാകിനിയുടെ വാക്കുകള്‍, മന്ദാകിനി പറയുന്നത് മുതലായവ വിമലാ മേനോന്റെ പ്രശസ്ത കൃതികളാണ്.