എസ്എസ്എല്‍സി, പ്ലസ്ടു പൊതുപരീക്ഷകള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
എസ്എസ്എല്‍സി, പ്ലസ്ടു പൊതുപരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കുന്ന സാഹചര്യത്തില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പൊതുവിദ്യാഭ്യാസ വകുപ്പാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
കൊവിഡ് സാഹചര്യത്തില്‍ വീഡിയോ മോഡിലൂടെ എല്ലാ പാഠഭാഗങ്ങളും കുട്ടികളില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇവ 2021 ജനുവരി 31നുള്ളില്‍ പൂര്‍ത്തീകരിക്കണം
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും പരീക്ഷ നടത്തിപ്പിനൊരുങ്ങുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള പൊതുവായ മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് മന്ത്രി സി രവീന്ദ്രനാഥ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രഖ്യാപിച്ചത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എസിആര്‍ടി ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജനുവരി ഒന്ന് മുതല്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ഷിഫ്റ്റായി സ്കൂളുകളില്‍ എത്തിച്ചേരാവുന്നതാണ്. അതിനാവശ്യമായ ക്രമീകരണം ഹെഡ്മാസ്റ്റര്/ പ്രിന്‍സിപ്പല്‍ അതാത് സ്കൂളിന്റെ സാഹചര്യത്തിനനുസരിച്ച് തയ്യാറാക്കേണ്ടതാണ്. ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 16 വരെ കുട്ടികള്‍ക്ക് ക്ലാസ് റൂം പഠനത്തിന് അവസരമൊരുക്കണം.
ഈ സമയത്ത് ലഭ്യമാകുന്ന ദിവസങ്ങള്‍ പരിഗണിച്ച് നേരിട്ടുള്ള ക്ലാസ് റൂം അനുഭവത്തിന് ഏതെല്ലാം പാഠഭാഗങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്ന് സ്കൂളുകളെ 2020 ഡിസംബര്‍ 31നകം അറിയിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്സൈറ്റുകളില്‍ ഇത് പ്രസിദ്ധീകരിക്കും. ഈ പാഠഭാഗങ്ങള്‍ അധ്യാപകര്‍ പൂര്‍ണമായും റിവിഷന്‍ നടത്തേണ്ടതാണ്.