എ​ര്‍​ത്ത്​ കമ്പിയിൽ നി​ന്ന്​ ഷോ​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​റ്​ വ​യ​സ്സു​കാ​രി മ​രി​ച്ചു

പ​ട്ടി​ക്കാ​ട്​: വീ​ട്ടു​മു​റ്റ​ത്തെ വൈ​ദ്യു​തി എ​ര്‍​ത്ത്​ കമ്പിയിൽ നി​ന്ന്​ ഷോ​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​റ്​ വ​യ​സ്സു​കാ​രി മ​രി​ച്ചു.പ​ട്ടി​ക്കാ​ട്​ പ​ള്ളി​ക്കു​ത്ത്​ ചി​റ​ക്ക​ലി​ലെ കൊ​ടു​വാ​യ​ക്ക​ല്‍ സ​ന്തോ​ഷി​െന്‍റ​യും സു​ജി​ല​യു​ടെ​യും ഏ​ക മ​ക​ള്‍ ശ്രേ​യ​യാ​ണ്​ മ​രി​ച്ച​ത്. ഒ​ക്​​ടോ​ബ​ര്‍ 25ന്​ ​ഉ​ച്ച​ക്ക്​ 2.30ഒാ​ടെ​യാ​ണ്​ ഷോ​ക്കേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കു​ട്ടി​യെ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ ര​ണ്ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.