ഏഴ് മാസങ്ങൾക്ക് ശേഷം വയലപ്ര പാർക്ക് സഞ്ചാരികൾക്കായ് തുറന്നു കൊടുത്തു.
കോവിഡ് 19 നെ തുടർന്ന് അടച്ചിട്ട വയല പ്ര പാർക്ക് ജില്ലാ ഭരണകൂടത്തിൻ്റെ അനുമതിയോടെ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഏഴ് മാസങ്ങൾക്ക് ശേഷമാണ് പാർക്ക് ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെ സന്ദർശകർക്കായ് തുറന്ന് കൊടുത്തത്. ഉച്ചക്ക് 2 മണി മുതൽ 7 മണി വരെയാണ് ഇപ്പോൾ പ്രവേശനം.
പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് പാർക്കിന് പ്രവർത്തന അനുമതി നൽകിയത്. പാർക്കിന് മുന്നിലൂടെയുള്ള നടപ്പാലം വഴി പ്രവേശനം ഇല്ല.
പിറക് വശത്തെ കവാടം വഴിയാണ് പ്രവേശനം. റൈഡുകൾ, കുട്ടികളുടെ പാർക്ക്, കഫ്റ്റീരിയ എന്നിവയാണ് പ്രധാനമായും പ്രവർത്തിക്കുന്നത് അധികൃതർ അറിയിച്ചു.
ആദ്യദിനം വ്യത്യസ്ഥ സമയങ്ങളിൽ അമ്പതോളം പേർ പാർക്കിൽ എത്തിയിരുന്നു.