ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരിൽ നിന്ന് സെപ്തംബർ ഒന്നുവരെ പിഴ ഈടാക്കില്ല
ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരിൽ നിന്ന് സെപ്തംബർ ഒന്നുവരെ പിഴ ഈടാക്കില്ല എന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 31 നുള്ളിൽ പുതുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
കഴിഞ്ഞ ദിവസമാണ് തൊഴിൽ മന്ത്രാലയം വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ സെപ്റ്റംബർ ഒന്നുവരെ ഒഴിവാക്കിയതായി അറിയിച്ചത്. ആഗസ്റ്റ് 31വരെ പുതുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അതേസമയം, പുതുക്കിയ വിസാ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു.
സുൽത്താൻ ഹൈതം ബിൻ ത്വാരിഖിൻറെ നിർദ്ദേശത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് പുതിയ വിസാ നിരക്കുകൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിരുന്നു. പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയർന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസാ നിരക്ക് 301 റിയാലായിരിക്കും