ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഊട്ടിയിലാണ് സംഭവം. ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്. എന്നാല്‍ കുട്ടി അശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. 38കാരിയായ ഗീതയ്ക്ക് സംശയമുണ്ടാകാത്ത രീതിയില്‍ തമിഴ്നാട് പൊലീസ് കേസില്‍ അന്വേഷണം നടത്തുകയായിരുന്നു.

ഫെബ്രുവരി 14-നാണ് നിധീഷ് മരിച്ചത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിക്കുകയായിരുന്നു. ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍ക്ക് സംശയംതോന്നി പോലീസിനെ അറിയിച്ചു. അസ്വാഭാവികമരണത്തിന് കേസെടുത്ത പോലീസ് ഗീത അറിയാതെ അന്വേഷണം തുടരുകയായിരുന്നു. തുടര്‍ന്ന്, ഗീതയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ഇവര്‍ തന്റെ സ്വകാര്യജീവിതത്തിന് കുട്ടി തടസ്സമായതിനാല്‍ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മൊഴി നല്‍കി. അതിനാല്‍ കുട്ടിയുടെ വായില്‍ അമിതമായി ആഹാരം കുത്തിയിറക്കി. തുടര്‍ന്ന്, കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇങ്ങനെ ചെയ്തത്.