ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് ഭാര്യയെ കൊന്നു
മുംബൈ: ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് ഭാര്യയെ കൊന്നു. തുടര്‍ന്ന് ഭര്‍ത്താവ് കുട്ടികളുമായി സ്റ്റേഷനില്‍ നിന്ന് കടന്നുകളഞ്ഞു.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടി.
മുംബൈ വസായി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഉറങ്ങുകയായിരുന്ന ഭാര്യയെ വലിച്ചിഴച്ച് ഓടുന്ന ട്രെയിനിന് മുന്നിലേക്ക് ഭര്‍ത്താവ് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ കിടത്തിയിരുന്ന കുട്ടികളെ എടുത്ത് യുവാവ് രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.