ഓണ്‍ലൈന്‍ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രൊജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മര്‍ഷന്‍ പരിശീലനം ജൂലൈ 31ന് ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന പാല്‍ ഉല്‍പ്പന്നങ്ങളുടെ പ്രൊജക്ടുകള്‍ പരിചയപ്പെടുന്നതാണ് പരിശീലനം. രജിസ്‌ട്രേഷനായി www.kied.info സന്ദര്‍ശിക്കുക. ഫോണ്‍: 7403180193, 9605542061.