ഓഹരി വിപണിയിൽ നേട്ടംതുടരുന്നു
മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 40 പോയന്റ് നേട്ടത്തിൽ 49,438ലും നിഫ്റ്റി 12 പോയന്റ് ഉയർന്ന് 14,533ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 846 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 345 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല.
ഒഎൻജിസി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇൻഫോസിസ്, ടൈറ്റാൻ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.