കണ്ണൂരിൽ ആറ് വയസ്സുകാരന് ഷിഗല്ല സ്ഥിരീകരിച്ചു.
കണ്ണൂരിൽ ആറ് വയസ്സുകാരന് ഷിഗല്ല സ്ഥിരീകരിച്ചു. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഷിഗല്ല കേസാണിത്.
നേരത്തെ കോഴിക്കോടും എറണാകുളത്തും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കോട്ടാംപറമ്പിൽ 11 വയസുകാരന് ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഈ കുട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായി. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരികരിക്കുകയും ചെയ്തിരുന്നു.