കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ ഈ അവധി ദിനങ്ങളില്‍ റജിസ്റ്റര്‍ ചെയ്തതു 173 കോവിഡ് വയലേഷന്‍ കേസ്സുകള്‍
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ പോലീസ് സ്റ്റേഷനുകളില്‍ 19/08/2021 മുതല്‍ 23/08/2021 വരെയുള്ള മുഹറം ഓണം അവധി ദിനങ്ങളില്‍ 173 കോവിഡ് വയലേഷന്‍ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4,20,450/- രൂപ പിഴയിനത്തില്‍ ഈടാക്കി. പോലീസ് ഓണക്കാലത്തെ ആള്കൂട്ടങ്ങള് ഒഴിവാക്കാനും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമായി നിരവധി ബോധവത്കരണ നിര്‍ദ്ദേശങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ നടത്തിയിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിന് 59 പേര്‍ക്കെതിരെ കേസ്സ് റജിസ്റ്റര്‍ ചെയ്തു, 332 പേര്‍ക്കെതിരെ ഫൈന്‍ ഈടാക്കിയും 1582 പേര്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു. മസ്ക്ക് ധരിക്കാത്തതത്തിന് 81 പേര്‍ക്കെതിരെ കേസ്സ് റജിസ്റ്റര്‍ ചെയ്തു. 473 പേര്‍ക്കെതിരെ പിഴ ചുമത്തിയും 1266 പേര്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു. കോവിഡ് വയലേഷനുമായി ബന്ധപ്പെട്ടു 33 മറ്റ് കേസ്സുകളും, 19 പേര്‍ക്കെതിരെ പിഴ ചുമത്തിയും 246 പേര്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു.