കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷൻ്റെ മൃതദേഹം റെയിൽവേ പാളത്തില്‍
ബംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെഡിഎസ് നേതാവുമായ എസ്.എല്‍ ധര്‍മഗൗഡ (64) യുടെ മൃതദേഹം റെയിൽവേ പാളത്തില്‍ കണ്ടെത്തി.
ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയ്ല്‍വെ പാളത്തില്‍ അര്‍ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.