കാഞ്ചന 3 നടി അലക്സാന്റ്ര ജാവി മരിച്ച നിലയിൽ.

പനാജി: റഷ്യൻ നടി അലക്സാന്റ്ര ജാവി (23) മരിച്ച നിലയിൽ. രാഘവ ലോറൻസിന്റെ കാഞ്ചന 3 എന്ന ചിത്രത്തിൽ അലക്സാന്റ്ര വേഷമിട്ടിട്ടുണ്ട്.

ഗോവയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഈയടുത്ത് നടിയുടെ പ്രണയബന്ധം തകർന്നുവെന്നും തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.