കാത്തിരിപ്പിന് വിരാമം; കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീസണ് ടിക്കറ്റ്
കാസര്‍കോട്: അടുത്ത വര്‍ഷം മുതല്‍ കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീസണ് ടിക്കറ്റ് നല്‍കുമെന്ന് മന്ത്രി ആന്റണി രാജു. നിലവില്‍ അയല്‍സംസ്ഥാനത്തേക്ക് കണ്സഷന് നല്‍കുന്നില്ല.
ഈ റൂട്ടില്‍ കൂടുതല്‍ കര്‍ണാടക ബസുകള്‍ക്ക് അനുമതി നല്‍കാനാകില്ല. എംഎല്‍എമാരും എസ്.എഫ്.ഐയും നല്കിയ നിവേദനങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. നിരക്ക് എംഎല്‍എ ആവശ്യപ്പെട്ട പ്രകാരം നിശ്ചയിക്കുമെന്നും എ.കെ.എം. അഷറഫിന്റെ സബ്മിഷന് മറുപടി നല്കി.