കായകൽപ്പ്‌ പുരസ്‌കാരം; ജില്ലയിലെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമായി എഫ് എച്ച് സി മലപ്പട്ടം

കണ്ണൂർ: ജില്ലയിലെ അഞ്ച് സർക്കാർ ആശുപത്രികൾക്ക്‌ കായകൽപ്പ്‌ പുരസ്‌കാരം. ജില്ലാതല ആശുപത്രികളിൽ മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മികച്ച നേട്ടം കരസ്ഥമാക്കി. മൂന്ന് ലക്ഷം രൂപയാണ്‌ പുരസ്‌കാര തുക. മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമായി കോട്ടയം മലബാർ എഫ്എച്ച്‌സിയെ തെരഞ്ഞെടുത്തു. രണ്ട് ലക്ഷം രൂപയാണ്‌ പുരസ്‌കാരം. നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം വിഭാഗത്തിൽ മട്ടന്നൂർ പൊറോറ ആശുപത്രിക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളായ തേർത്തല്ലി, മലപ്പട്ടം എന്നിവയ്‌ക്കും 50,000 രൂപ വീതം കമന്റേഷൻ അവാർഡ് ലഭിക്കും.

സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനാണ്‌ കായകൽപ്പ് പുരസ്‌കാരം. ജില്ലാ- സംസ്ഥാന തല പരിശോധനകൾ നടത്തിയാണ് മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തത്. ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ (സിഎച്ച്സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പിഎച്ച്സി), നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ (യുപിഎച്ച്സി) എന്നിവയിൽ നിന്ന്‌ തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് പുരസ്‌കാരം. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്ഥാപനങ്ങൾ, ആശുപത്രി ജീവനക്കാർ, എച്ച്എംസി അംഗങ്ങൾ, വകുപ്പുകളിലെ ജീവനക്കാർ എന്നിവരുടെയും സേവനങ്ങൾക്കുള്ള അംഗീകാരമായി പുര
സ്‌കാരം.