കാറിടിച്ചുവീണ സ്കൂട്ടർയാത്രക്കാരി ടിപ്പർ ലോറി കയറി മരിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി-കൂട്ടാലിട റോഡിൽ മഞ്ഞപ്പാലത്തിനടുത്ത് കാറിടിച്ചുവീണ സ്കൂട്ടർയാത്രക്കാരി ടിപ്പർ ലോറി കയറി തത്ക്ഷണം മരിച്ചു. നരിക്കുനി താഴെ കരുവംപൊയിൽ ബിനില (41) യ്ക്കാണ് ദാരുണാന്ത്യമുണ്ടായത്.

വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. സ്കൂട്ടറിൽ കാർ ഇടിക്കുകയും നടുറോഡിലേക്ക് തെറിച്ചുവീണ ബിനിലയുടെ ശരീരത്തിലൂടെ അതേദിശയിൽവന്ന ടിപ്പർലോറി കയറുകയുമായിരുന്നു. വിദേശത്തുള്ള സഹോദരന്റെ സമീപത്തേക്ക് പോകാനൊരുങ്ങിയ മാതാപിതാക്കളെ യാത്രയയക്കാൻ കൂട്ടാലിടയിലെ വീട്ടിൽപ്പോയി തിരിച്ചുവരുമ്പോഴാണ് ബിനിലയ്ക്ക് അപകടം സംഭവിച്ചത്.