കാലാവധി കഴിഞ്ഞ വാക്സിൻ കുത്തിവെച്ച സംഭവം ആശുപത്രിക്കെതിരെ നടപടി എടുക്കണം : കെ.എസ്.യു
മട്ടന്നൂർ : മട്ടന്നൂർ ആശ്രയ ഹോസ്പിറ്റലിൽ നവ ജാത ശിശുവിന് കാലാവധി കഴിഞ്ഞ പോളിയോ വാക്സിൻ കുത്തി വെച്ച സംഭവം ഗുരുതരമായ പിഴവും അതീവ ഗൗരവതരവുമാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രിയിൽ സൂക്ഷിക്കാൻ പാടില്ലെന്നിരിക്കെ അത് കുത്തി വെക്കുകയും അന്വേക്ഷിക്കാൻ ചെന്ന രക്ഷിതാക്കളോട് ഉത്തരവാദിത്തരഹിതമായി പെരുമാറിയത് അംഗീകരിക്കാൻ കഴിയില്ല. ഡ്രഗ്സ് കൺട്രോളർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പരിശോധന നടത്തി മരുന്ന് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തുകയും കാലാവധി കഴിഞ്ഞ നിരവധി മരുന്നുകൾ പിടിച്ചെടുത്തതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ബന്ധപ്പെട്ട അധികൃതർ ഉചിതമായ നിയമ നടപടികൾ കൈകൊള്ളണമെന്നും ആശുപത്രിയിൽ എത്തുന്ന രോഗികളുടെയും പൊതു ജനങ്ങളുടെയും ആശങ്ക പരിഹരിക്കണമെന്നും കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പത്രപ്രസ്താവനയിൽ ആവശ്യപ്പെട്ടു.