കിറ്റ്‌സില്‍ എംബിഎ കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എംബിഎ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം തുടങ്ങി. കേരള സര്‍വ്വകലാശാലയുടെയും, എ ഐ സി ടി ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടിയ ഡിഗ്രിയും കെഎംഎടി/സിഎംഎടി യോഗ്യത ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9446529467/0471-2329539, 2327707.