കുഞ്ഞാലിക്കുട്ടിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
കുഞ്ഞാലിക്കുട്ടിയെപ്പോലെ ഒരാള്‍ നിയമ സഭയിൽ പ്രതിപക്ഷത്തുണ്ടാവുന്നത് സഹായകമെന്നും മുഖ്യമന്ത്രിയുടെ പരിഹാസം.
കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭയിലെ അംഗമായിരുന്നു. എന്തോ ഒരു പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി പാർലമെന്റിലേക്ക് പോയി. ഇപ്പോൾ അത് അവസാനിപ്പിച്ച് ഇങ്ങോട്ടേക്ക് വരണമെന്ന് അദ്ദേഹവും പാർട്ടിയും ചിന്തിക്കുന്നുവെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം.
നിയമസഭയിൽ കുഞ്ഞാലിക്കുട്ടിയെ പോലൊരാൾ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാൾ ഉണ്ടാകുന്നത് വളരെ സഹായകരമായ ഒരു നിലപാട് തന്നെയാണ്. അതിൽ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ല’. മുഖ്യമന്ത്രി മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.