കുഞ്ഞിനെ തിരികെ ലഭിക്കാൻ അനുപമ നിരാഹാര സമരത്തിലേക്ക്.

തിരുവനന്തപുരം:നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാൻ അമ്മ അനുപമ നിരാഹാര സമരത്തിലേക്ക്. സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പ്രതികരിച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 19നാ​ണ് അ​നു​പ​മ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. പ്ര​സ​വി​ച്ച് മൂ​ന്നാം ദി​വ​സം ബ​ന്ധു​ക്ക​ള്‍ വ​ന്ന് കു​ഞ്ഞി​നെ ബ​ല​മാ​യി എ​ടു​ത്തു​കൊ​ണ്ടു​പോ​യി എ​ന്നാ​യി​രു​ന്നു മു​ൻ എ​സ്എ​ഫ്ഐ നേ​താ​വ് അ​നു​പ​മ​യു​ടെ പ​രാ​തി. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് കു​ട്ടി​യെ തി​രി​ച്ചേ​ല്‍​പി​ക്കാം എ​ന്ന് അ​ച്ഛ​നും അ​മ്മ​യും പ​റ​ഞ്ഞി​രു​ന്നു. കു​ഞ്ഞി​നെ ത​ന്‍റെ ബ​ന്ധു​ക്ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യെ​ന്ന് കാ​ണി​ച്ച് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19ന് ​അ​നു​പ​മ പേ​രൂ​ർ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ എ​ഴു​തി​ക്കി​ട്ടി​യ പ​രാ​തി​യി​ലേ ന​ട​പ​ടി എ​ടു​ക്കാ​നാ​കൂ എ​ന്നാ​യി​രു​ന്നു സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്സ​ന്‍റെ വാ​ദം. ഇ​ത് മ​ന്ത്രി ത​ള്ളി​യി​രു​ന്നു. പോ​ലീ​സ് ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ വി​വ​ര​ങ്ങ​ൾ തേ​ടി​യെ​ങ്കി​ലും ദ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് സ​മി​തി മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും കേ​സെ​ടു​ത്തു.

ത​ന്‍റെ കു​ഞ്ഞി​നെ ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ല്‍ സി​പി​എം നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലു​ണ്ടെ​ന്നാ​ണ് മു​ന്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​യാ​യ അ​നു​പ​മ ആ​രോ​പി​ക്കു​ന്ന​ത്. അ​ജി​ത്തു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​ത് മു​ത​ല്‍ വീ​ട്ടു​കാ​ര്‍​ക്ക് എ​തി​ര്‍​പ്പാ​യി​രു​ന്നു​വെ​ന്നും ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ മു​ത​ല്‍ കു​ട്ടി​യെ ന​ശി​പ്പി​ക്കാ​ന്‍ വീ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും അ​നു​പ​മ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു..