കുമ്മനം രാജശേഖരനെ വീഴ്ത്തി ശിവൻകുട്ടിക്ക് ഉജ്ജ്വല ജയം.
തിരുവനന്തപുരം: നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചു. കുമ്മനം രാജശേഖരനെ വീഴ്ത്തി ശിവൻകുട്ടിക്ക് ഉജ്ജ്വല ജയം.5,750 വോട്ടുകൾ ആണ് വി ശിവൻകുട്ടിയുടെ ഭൂരിപക്ഷം. യുഡിഎഫിൻ്റെ കെ മുരളീധരൻ ആണ് മൂന്നാം സ്ഥാനത്ത്.
ബിജെപിയെ കൈ വിട്ട് പാലക്കാടും.ഇ ശ്രീധരന് പാലക്കാട് തോറ്റു. കോണ്‍ഗ്രസിന്റെ ഷാഫി പറമ്ബില്‍ ആണ് ഇ ശ്രീധരനെ തോല്‍പ്പിച്ചത്. തുടക്കം മുതല്‍ തന്നെ ലീഡില്‍ ആയിരുന്ന ഇ ശ്രീധരന് അവസാന നിമിഷത്തിലാണ് പിന്തള്ളപ്പെട്ടത്.
3840 വോട്ടുകള്‍ക്കാണ് ഷാഫി പറമ്ബിലിന്റെ വിജയം.
നിലവിൽ 99 സീറ്റുകളിൽ എൽഡിഎഫും 41 സീറ്റുകളിൽ യുഡിഎഫും മുന്നിട്ടുനിൽക്കുന്നു. ബിജെപിക്ക് ഒരു സീറ്റിലും മുന്നേറ്റമുണ്ടാക്കാൻ ആയില്ല.