കെ.സുധാകരൻ എം.പിയുടെ ഇടപെടൽ:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്മാർട്ട് ഗേറ്റ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക്
തെർമൽ സ്മാർട്ട് ഗേറ്റ്
യാഥാർത്ഥ്യമായി.

ഇന്ന് രാവിലെ 11 ന് മേയറും ജില്ലാ കലക്ടറും ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥരും സന്നിഹിതരാകുന്ന ചടങ്ങിൽ തെർമ്മൽ സ്മാർട്ട് ഗേറ്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.

കെ.സുധാകരൻ എം.പി യുടെ നിർദ്ദേശമനുസരിച്ച് മണപ്പുറം ഫിനാൻസ് ആണ് ഗേറ്റ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള എല്ലാ ചിലവുകളും സ്പോൺസർ ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു റെയിൽവേ സ്റ്റേഷനിൽ ഇത്തരം ഒരു സംവിധാനം നിലവിൽ വരുന്നത്.

ഈ സുരക്ഷ ഗേറ്റ് വഴി കടന്ന് പോകുന്ന എല്ലാ യാത്രക്കാരുടേയും ഫോട്ടോ,അവരുടെ ശരീര താപനില, എത്ര ആളുകൾ കടന്നു പോയി എന്ന വിവരം റെയിൽവേ അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും കിട്ടത്തക്കവിധത്തിൽ ഉള്ള സംവിധാനമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്.

ജനങ്ങൾ സ്റ്റേഷനിൽ കൂട്ടം കൂടി നിന്ന് സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധന കഴിഞ്ഞ് പ്ലാറ്റ് ഫോംമിലേക്ക് കയറുന്ന നിലവിലെ സാഹചര്യം മാറ്റാൻ ഈ അത്യാധുനിക സംവിധാനം ഉപയോഗപ്പെടും. കൂടാതെ യാത്രക്കാരുടെ ഫോട്ടോ രേഖപ്പെടുത്തുന്നത് കൊണ്ട് ഭാവിയിലും സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്ക് ഏറ്റവും ഉപകാരപ്പെടുന്ന സംവിധാനമായി ഇത് മാറുകയും ചെയ്യും.