കേരള പോലീസില്‍ പുതുതായി വനിതാ ഫുട്ബോള്‍ ടീമിന് രൂപം നല്‍കും;മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള പോലിസില്‍ പുതുതായി വനിതാ ഫുട്ബോള്‍ ടീമിന് രൂപം നല്‍കും. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിങ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സ്പോര്‍ട്സ് ക്വാട്ടയില്‍ പോലിസില്‍ നിയമിതരായ ഹവില്‍ദാര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായികതാരങ്ങളെ പോലിസിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു