കൊവിഡ്: കോർബി വാക്‌സിനേഷൻ ഊർജിതമാക്കും

ജില്ലയിൽ 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ കൊവിഡ് വാക്‌സിനേഷൻ ഊർജിതമാക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന വാക്‌സിൻ ടാസ്‌ക് ഫോഴ്‌സ് യോഗം തീരുമാനിച്ചു. ഈ വിഭാഗത്തിലെ വാക്‌സിനേഷൻ ശതമാനം ഏറെകുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. അതിനായി സ്‌കൂൾ അധിക്യതർക്ക് പ്രത്യേക നിർദ്ദേശം നൽകും. അതത് സ്‌കൂളുകളുടെ പരിധിയിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി സ്‌കൂളുകളിൽ വാക്‌സിൻ ക്യാമ്പുകൾ നടത്തും. കോർബി വാക്‌സിനാണ് ഈ പ്രായത്തിലുള്ളവർക്ക് നൽകുന്നത്. രക്ഷിതാക്കളിലെ ബോധവത്കരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും. പി. ടി എ യോഗങ്ങൾ വിളിച്ചു ചേർക്കും. വാക്‌സിൻ സംബന്ധിച്ച് സ്‌കൂളുകളിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ കെ ബിന്ദു അറിയിച്ചു. വാക്‌സിനേഷൻ കാര്യക്ഷമമാക്കാൻ സ്‌കൂൾ മേധാവികൾക്ക് കത്ത് നൽകുമെന്നും അവർ പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ നാരായണ നായ്ക്ക്, ആർ സി എച്ച് ഓഫീസറുടെ ചുമതലയുള്ള ഡോ ബി സന്തോഷ്, ഡി എം ഒ (ഐ എസ് എം) ഡോ മാത്യൂസ് പി കുരുവിള, ഡി പി എം ഡോ പി കെ അനിൽകുമാർ മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.