കൊൽക്കത്തയിൽ മറ്റൊരു മോഡൽ കൂടി മരണപ്പെട്ട നിലയിൽ. 18 വയസുകാരിയായ സരസ്വതി ദാസിനെയാണ് സ്വന്തം വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ താരത്തെ തൻ്റെ മുറിയിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊൽക്കത്തയിൽ രണ്ട് ആഴ്ചകൾക്കിടെ മരണപ്പെടുന്ന നാലാമത്തെ മോഡലാണ് സരസ്വതി.