കൊയിലാണ്ടി സ്വദേശിയായ വിദ്യാര്‍ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു.
ബംഗളുരു: കൊയിലാണ്ടി സ്വദേശിയായ വിദ്യാര്‍ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. വൈറ്റ്ഫീല്‍ഡില്‍ സ്കൂട്ടറും ബിഎംടിസി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊയിലാണ്ടി ബീച്ച് റോഡ് മര്‍ക്കുറി വീട്ടില്‍ റഷീദ് തങ്ങളുടെ മകന് മുഹമ്മദ് മബിനാന് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ നിംഹാന്‍സില്‍ പ്രവേശിപ്പിച്ചു.
ലിംഗരാജപുരം ജ്യോതി ഹൈസ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ്. ബംഗളൂരുവില്‍ സ്ഥിരതാമസമായിരുന്നു കുടുംബം. മുഹമ്മദിന്റെ പരീക്ഷ കഴിഞ്ഞതിനാല്‍ ഇന്ന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.
നാട്ടിൽ കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം തയാറാക്കിവച്ചശേഷം സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം.