കോവിഡ് രണ്ടാം തരംഗത്തിൽ സുത്യർഹമായ സേവനങ്ങളുമായി പാലോട്ടുപള്ളി റെസ്ക്യൂ ടീം
അഞ്ഞൂറിൽപരം വീടുകളിൽ സാനിറ്റൈസർ വിതരണംചെയ്തു.
പെരുന്നാൾ ദിനത്തിൽ ഇരുന്നൂറിൽ പരം ഭക്ഷണപ്പൊതികൾ ഗവൺമെൻറ് ഹോസ്പിറ്റൽ സ്വകാര്യ ഹോസ്പിറ്റൽ, പോലീസ് സ്റ്റേഷൻ ,ഫയർ സ്റ്റേഷൻ, ചരക്ക് ലോറി ഡ്രൈവർമാർ, കോവിഡ ബാധിത പ്രദേശങ്ങളിലെ ലെ സാമൂഹിക സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് കൊടുക്കാൻ സാധിച്ചു.
കോവിഡ ബാധ്യത വീടുകളിൽ ഫോഗ് മെഷീൻ ഉപയോഗിച്ച് അണുനശീകരണം അമ്പതിൽപരം വീടുകളിൽ പൂർത്തീകരിക്കാൻ സാധിച്ചു.
മഴക്കാല രോഗങ്ങൾക്കെതിരെ വീടും പരിസരവും വൃത്തിയാക്കുന്നതിൽ മൂന്ന് വാർഡുകളിലും റെസ്ക്യൂ വളണ്ടിയർ സേവനം പ്രശംസനീയമാണ്.
വളണ്ടിയർമാർക്ക് ഡെങ്കിപ്പനി വ്യാപന നിയന്ത്രണ മാർഗ്ഗവും എന്ന വിഷയത്തിൽ പ്രത്യേക ക്ലാസും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്നു.
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സാമൂഹിക പ്രവർത്തകനുമായ മുഹമ്മദ് വളോര മരം നട്ടു ഉദ്ഘാടനം ചെയ്യുകയും വളണ്ടിയർ അവരവരുടെ വീടുകളിൽ മരത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
ഈ കാലയളവിൽ കെഎസ്ഇബിയിൽ നിന്നും വിരമിക്കുന്ന നന്ദാത്മജൻ, പരിസ്ഥിതി പ്രവർത്തകൻ മുഹമ്മദ് വളോര ആദരിക്കുകയും ചെയ്തു.
മരുന്നുകൾ മെഡിക്കൽ എക്യുമെൻസ്സുകൾ എന്നിവ എത്തിക്കുന്നതിൽ അതിൽ സദാ കർമ്മനിരതരായിരിക്കുന്നു. മംഗലാപുരത്തു നിന്നും വ്യത്യസ്തമായ മരുന്നുകൾ എത്തിച്ചത് വളരെ ശ്രദ്ധേയമായി.
കിടപ്പുരോഗികൾക്ക് മറ്റുള്ളവർക്കുംവ്യത്യസ്തമായ പദ്ധതികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു ഭാവിയിൽ വിശാലമായ രീതിയിൽ നമ്മുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ അടയാളപ്പെടുത്തുക തന്നെ ചെയ്യും.
മട്ടനൂർ നഗരസഭ ഓഫീസുകളും പരിസരവും
അണുവിമുക്തമാക്കി.
നഗരസഭ ചെയർപേഴ്സൺ അനിതാ വേണു ആശംസ അറിയിച്ചു നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രാഗേഷ് കൗൺസിലർമാരായ വി.പി ഇസ്മായിൽ, ഷാഹിന സത്യൻ എന്നിവർ പങ്കെടുത്തു
ഉന്നത വിദ്യാഭ്യാസം, പി എസ് സി, സ്കോളർഷിപ്പുകൾ, മത്സര പരീക്ഷകൾ, മത്സരാർത്ഥികൾ ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പദ്ധതികൾ ഒരുക്കി കൊണ്ടിരിക്കുന്നു.