കോവിഡിനെതിരെ മൂന്നാംഘട്ട വാക്സിനേഷൻ മാർച്ചിൽ
ന്യൂഡൽഹി:കോവിഡിനെതിരെ മൂന്നാംഘട്ട വാക്സിനേഷൻ മാർച്ചിൽ ആരംഭിക്കും. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷവർധൻ അറിയിച്ചതാണ് ഇക്കാര്യം. 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കുമാണ് മൂന്നാംഘട്ട വാക്സിനേഷൻ. ഈ ഘട്ടത്തിൽ 27 കോടി പേർക്ക് വാക്സിൻ നൽകും.
രാജ്യത്ത് ഇതുവരെ വാക്സിൻ നൽകിയത് അഞ്ചു കോടി ജനങ്ങൾക്കാണ്. മുൻ നിര ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ വിതരണം ഈയാഴ്ച ആരംഭിക്കുമെന്നും ലോക്സഭയെ ആരോഗ്യ മന്ത്രി അറിയിച്ചു.
കോവിഷീൽഡും കോവാക്സിനുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഏഴു പുതിയ വാക്സിനുകൾ കൂടി വിവിധഘട്ടങ്ങളിൽ പരീക്ഷണത്തിൽ ഉണ്ട്. ഇതിൽ മൂന്നെണ്ണം ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലാണ്.