കോവിഡ് പ്രതിസന്ധി നേരിടാൻ രാജ്യം സജ്ജമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി; കോവിഡ് പ്രതിസന്ധി നേരിടാൻ രാജ്യം സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റുപോലെയാണ്. ജനങ്ങൾ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നു. വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് കോവിഡിനെ മറികടക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്സിൻ നിർമാതാക്കളുമായുള്ള ചർച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.